Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Station

ലോ​ക്ക​പ്പ് പൂ​ട്ടാ​ൻ മ​റ​ന്നു; കു​ണ്ട​റ സ്റ്റേ​ഷ​നി​ൽ നി​ന്ന് ചാ​ടി​യ പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: കു​ണ്ട​റ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ലോ​ക്ക​പ്പി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം ര​ക്ഷ​പ്പെ​ട്ട എ​ഴു​കോ​ൺ പു​ത്ത​ൻ​ന​ട സ്വ​ദേ​ശി വൈ​ജേ​ഷാ​ണ് (23) പി​ടി​യി​ലാ​യ​ത്. ലോ​ക്ക​പ്പ് പൂ​ട്ടാ​ൻ പൊ​ലി​സു​കാ​ർ മ​റ​ന്ന​താ​ണ് പ്ര​തി​ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ 1.30ഓ​ടെ പാ​റാ​വു​കാ​ര​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ലോ​ക്ക​പ്പി​ൽ നി​ന്ന് ഇ​റ​ങ്ങി​യ വൈ​ജേ​ഷ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സാ​ര​ഥി ജം​ഗ്ഷ​നി​ൽ നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 

നാ​ന്തി​രി​ക്ക​ലി​ലെ വീ​ട്ടി​ൽ നി​ന്ന് വ​യ​റിം​ഗ് സാ​മ​ഗ്രി​ക​ൾ മോ​ഷ​ണം പോ​യ കേ​സി​ലാ​ണ് ചൊ​വ്വാ​ഴ്ച വൈ​ജേ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചെ​ങ്കി​ലും ലോ​ക്ക​പ്പ് പൂ​ട്ടി​യി​രു​ന്നി​ല്ല. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് ഇ​യാ​ൾ ര​ക്ഷ​പ്പെ‌​ടു​ക​യാ​യി​രു​ന്നു.

Kerala

സ്വി​ഗ്ഗി ജീ​വ​ന​ക്കാ​ര​നെ​യും മ​ർ​ദി​ച്ചു; എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​നെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ

കൊ​ച്ചി: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മ​ർ​ദി​ച്ച കേ​സി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​നെ​തി​രെ പ​രാ​തി​യു​മാ​യി കൂ‌​ടു​ത​ൽ പേ​ർ രം​ഗ​ത്ത്. 2023ൽ ​ത​ന്നെ അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സ്വി​ഗ്ഗി ജീ​വ​ന​ക്കാ​ര​നാ​യ റി​നീ​ഷ് എ​ന്ന യു​വാ​വ് രം​ഗ​ത്തെ​ത്തി.

ജോ​ലി​ക്കി​ട​യി​ൽ ഒ​രു പാ​ല​ത്തി​നു സ​മീ​പ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന റി​നീ​ഷി​നെ ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ഇ​യാ​ൾ മ​ർ​ദി​ച്ചു. എ​ന്തി​നാ​ണ് അ​ടി​ച്ച​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ വീ​ണ്ടും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

കേ​സി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റെ​ത്തി മൊ​ഴി​യെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ൽ റി​നീ​ഷി​ന് മ​ർ​ദ​ന​മേ​റ്റ​താ​യി തെ​ളി​ഞ്ഞെ​ങ്കി​ലും എ​സ്എ​ച്ച്ഓ​യു‌​ടെ പേ​രി​ൽ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് റി​നീ​ഷ് പ​റ​ഞ്ഞു.

 

Kerala

ഇ​ടി​യ​ൻ പോ​ലീ​സി​നെ​തി​രെ ന​ട​പ​ടി വ​രു​ന്നു; മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി. നോ​ർ​ത്ത് എ​സ്എ​ച്ച്ഒ​യാ​യി​രു​ന്ന പ്ര​താ​പ ച​ന്ദ്ര​നെ​തി​രെ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

2024 ജൂ​ണി​ലാ​ണ് കൊ​ച്ചി സ്വ​ദേ​ശി ഷൈ​മോ​ൾ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മ​ഫ്തി​യി​ലെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്‌​ഥ​ർ പൊ​തു സ്ഥ​ല​ത്തു നി​ന്നി​രു​ന്ന യു​വാ​ക്ക​ളെ മ​ർ​ദി​ച്ചു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ ഷൈ​മോ​ളെ എ​സ്എ​ച്ച്ഒ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ യു​വ​തി​ക്ക് ല​ഭി​ച്ച​ത്.

നി​ല​വി​ൽ അ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ​യാ​ണ് പ്ര​താ​പ ച​ന്ദ്ര​ൻ. ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന​പ​രാ​തി​ക​ൾ മു​മ്പും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

 

 

 

 

National

കേരളത്തിലെ 520 പോലീസ് സ്റ്റേഷനുകളിൽ 518 എണ്ണവും കാമറക്കണ്ണിൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ 520 പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ 518 സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും സി​​​​സി​​​​ടി​​​​വി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച​​​​താ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​നം വ്യ​​​​ക്ത​​​​മാ​​​​ക്കി.

പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലെ ക​​​​സ്റ്റ​​​​ഡി മ​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യാ സ്വീ​​​​ക​​​​രി​​​​ച്ച കേ​​​​സി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ലാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സി​​​​സി​​​​ടി​​​​വി​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്ക് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​യി​​​​ലെ മാ​​​​ഞ്ഞൂ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലും പു​​​​തി​​​​യ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം വൈ​​​​കി​​​​യ​​​​തി​​​​നാ​​​​ൽ വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ വൈ​​​​ത്തി​​​​രി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലു​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ൽ സി​​​​സി​​​​ടി​​​​വി സ്ഥാ​​​​പി​​​​ക്കാ​​​​ത്ത​​​​ത്.

ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ 20 സൈ​​​​ബ​​​​ർ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും എ​​​​ട്ട് തീ​​​​ര​​​​ദേ​​​​ശ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ 28 സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ കൂടി സി​​​​സി​​​​ടി​​​​വി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചെ​​​​ന്നും 2026 ജ​​​​നു​​​​വ​​​​രി 27ന​​​​കം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

സി​​​​സി​​​​ടി​​​​വി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച​​​​വ​​​​യി​​​​ൽ 483 എ​​​​ണ്ണം ക്ര​​​​മാ​​​​സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു​​​​ള്ള പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളാ​​​​ണ്. 13 റെ​​​​യി​​​​ൽ​​​​വേ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളും 10 തീ​​​​ര​​​​ദേ​​​​ശ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളിലും 14 വ​​​​നി​​​​താ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും സി​​​​സി​​​​ടി​​​​വി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച​​​​താ​​​​യി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ​​​​വും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന 12 കാ​​​​മ​​​​റ​​​​ക​​​​ൾ വീ​​​​ത​​​​മാ​​​​ണ് ഓ​​​​രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ൻ​​​​സ്പെ​​​​ക്‌​​​​ട​​​​റു​​​​ടെ​​​​യും സ​​​​ബ് ഇ​​​​ൻ​​​​സ്പെ​​​​ക്‌​​​​ട​​​​റു​​​​ടെ​​​​യും മു​​​​റി​​​​ക​​​​ൾ, ലോ​​​​ക്ക​​​​പ്പ്, ഇ​​​​ട​​​​നാ​​​​ഴി, റി​​​​സ​​​​പ്ഷ​​​​ൻ, സ്റ്റേ​​​​ഷ​​​​ന്‍റെ പ്ര​​​​വേ​​​​ശ​​​​ന ക​​​​വാ​​​​ടം, പി​​​​ൻ​​​​ഭാ​​​​ഗം എ​​​​ന്നി​​​​വ​​​​ിടങ്ങ​​​​ളി​​​​ലാ​​​​ണു കാ​​​​മ​​​​റ സ്ഥാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

രാ​​​​ത്രി​​​​യി​​​​ലെ ദൃ​​​​ശ്യ​​​​ങ്ങ​​​​ളും കാ​​​​മ​​​​റ​​​​യി​​​​ൽ ല​​​​ഭ്യ​​​​മാ​​​​കും. ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ത്തി​​​​യാ​​​​ൽ ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ദൃ​​​​ശ്യ​​​​ത്തി​​​​നു പു​​​​റ​​​​മെ ശ​​​​ബ്‌​​​​ദ​​​​ങ്ങ​​​​ളും റിക്കാർഡ് ചെ​​​​യ്യും. ഓ​​​​രോ സ്റ്റേ​​​​ഷ​​​​നി​​​​ലും എ​​​​ട്ട് ടി​​​​ബി​​​​യു​​​​ടെ 16 ഹാ​​​​ർ​​​​ഡ് ഡി​​​​സ്കു​​​​ക​​​​ളും അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഒ​​​​ന്ന​​​​ര വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം ഡാ​​​​റ്റ സൂ​​​​ക്ഷി​​​​ക്കാ​​​​ൻ ഇ​​​​തി​​​​ലൂ​​​​ടെ സാ​​​​ധി​​​​ക്കും. നാ​​​​ലു മാ​​​​സ​​​​ത്തി​​​​ൽ ഒ​​​​രി​​​​ക്ക​​​​ൽ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യും സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ സി​​​​സി​​​​ടി​​​​വി സ്ഥാ​​​​പി​​​​ച്ച​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​ന് കേ​​​​ര​​​​ള​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. മൂ​​​​ന്നാ​​​​ഴ്ച​​​​യ്ക്ക​​​​കം മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​കേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും കോ​​​​ട​​​​തി മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു ക​​​​ണ​​​​ക്കു​​​​ക​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച് കേ​​​​ര​​​​ളം സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ൽ​​​​കി​​​​യ​​​​ത്.

Latest News

Corehub Up